മുരളീധരന്‍ അപകീര്‍ത്തി കേസ് നല്‍കി
കൊച്ചി: രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദിനുമെതിരെ കെ. മുരളീധരന്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മുരളീധരന്‍ കേസ് നല്‍കിയത്. ജൂണ്‍ 14 തിങ്കളാഴ്ച മുരളിയുടെ മൊഴി കോടതി രേഖപ്പെടുത്തി.
തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും സമൂഹമധ്യത്തില്‍ തന്നെ തേജോവധം ചെയ്യാനും ശ്രമിച്ചെന്നും ആരോപിച്ച് ഉണ്ണിത്താനും ശരത്തിനുമെതിരെ വെവേറെ കേസുകളാണ് മുരളി നല്‍കിയത്. സാക്ഷികളുടെ മൊഴിയെടുക്കാന്‍ കേസ് ജൂലൈ രണ്ടിലേക്ക് മാറ്റി.
തന്നെ മനപ്പൂര്‍വം തേജോവധം ചെയ്യാന്‍ വേണ്ടിയാണ് വാര്‍ത്താ സമ്മേളനങ്ങളില്‍ ഇവര്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടി. കൊല്ലം ലോക്സഭാ സീറ്റില്‍ സീറ്റ് നല്‍കുന്നതിന് ശൂരനാട് രാജശേഖരനില്‍ നിന്ന് പണം വാങ്ങിയെന്ന് ഉണ്ണിത്താനും എറണാകുളത്തെ ഐ ഗ്രൂപ്പ് റാലിക്ക് പിരിച്ച പണം താന്‍ തിരിമറി നടത്തിയെന്ന് ശരത്ചന്ദ്രപ്രസാദും ആരോപിച്ചതായി ഹര്‍ജികളില്‍ പറയുന്നു.












Click it and Unblock the Notifications