കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധനം നിലവില്‍വന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ 14 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍വന്നു. ബോട്ടുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ട്രോളിംഗ് നിരോധനം സമാധാനപരമായ അന്തരീക്ഷത്തിലാണ് പ്രാബല്യത്തില്‍ വന്നത്.

45 ദിവസത്തെ ട്രോളിഗ് നിരോധനം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി കെ. വി. തോമസ് പറഞ്ഞു. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് തിരുവനന്തപുരത്തെ ഫിഷറീസ് ആസ്ഥാനത്ത് ഉപഗ്രഹവുമായി ബന്ധപ്പെടുത്തിയ വിനിമയ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. തീരദേശസേനയുടെ സഹായവും ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് തേടിയിട്ടുണ്ട്.

എല്ലാ വിഭാഗത്തിലുള്ള മത്സ്യത്തൊഴിലാളികളും ട്രോളിംഗ് നിരോധനവുമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ബോട്ടുടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ട്രോളിംഗ് നിരോധനം ലംഘിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് ബോട്ടുടമകള്‍ പിന്നോട്ടുപോയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X