സദ്ദാമിനെ ഇറാഖിന് വിട്ടുകൊടുക്കും
ബാഗ്ദാദ്: രണ്ടാഴ്ചക്കുള്ളില്‍ മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ യുഎസ് ഇറാഖിന് വിട്ടുനല്കുമെന്ന് ഇറാഖിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഇയാദ് അല്ലാവി പറഞ്ഞു. അല്‍ ജസീറ ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് അല്ലാവി ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് അറസ്റ് ചെയ്ത എല്ലാവരേയും വിചാരണയ്ക്കായി ഇറാഖിന് വിട്ടുനല്കുമെന്നും അല്ലാവി പറഞ്ഞു. എന്നാല്‍ പെന്റഗണ്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേ സമയം രണ്ടാഴ്ചയ്ക്കുള്ളില്‍ സദ്ദാമിനെയും മറ്റ് തടവുകാരെയും ഇറാഖിന് നല്കാനുള്ള നടപടി ആരംഭിയ്ക്കുമെന്ന് അല്ലാവി പറഞ്ഞു. സദ്ദാമും മറ്റുള്ളവരും ഇറാഖില്‍ തിരിച്ചെത്തും.- അല്ലാവി സൂചിപ്പിച്ചു.
സദ്ദാമിനെ ഇറാഖില്‍ അധികം വൈകാതെ വിചാരണ ചെയ്യുമെന്നും അല്ലാവി പറഞ്ഞു. എന്നാല്‍ വിചാരണ എന്ന് തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.












Click it and Unblock the Notifications