കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോജിത്ത് 100 കോടി ആസ്തി കൈകാര്യം ചെയ്യും

  • By Staff
Google Oneindia Malayalam News

കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആസ്തി കൈകാര്യ രംഗത്തേയ്ക്ക് പ്രവേശിച്ചു. ഇതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി ഈ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.

വന്‍കിട നിക്ഷേപകര്‍ക്കായി ആവിഷ്കരിച്ച പ്ലാറ്റിനം ക്ലബ് എന്ന ധന മാനേജ്മെന്റ് പദ്ധതി വഴി ആദ്യവര്‍ഷം 100 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിടുന്നതായി കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍, മംഗലാപുരം, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആറു ഓഫീസുകള്‍ വഴിയാണ് ഇത്രയും ബിസിനസ് പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക ആസൂത്രണത്തിന് സമയമില്ലാത്തവര്‍ക്ക് നിക്ഷേപ തീരുമാനമെടുക്കാന്‍ വിദഗ്ദ്ധോപദേശം നല്‍കുകയാണ് പ്ലാറ്റിനം ക്ലബിന്റെ ലക്ഷ്യം. ബോണ്ട്, ഓഹരി, കടപ്പത്രം, ഇന്‍ഷൂറന്‍സ് തുടങ്ങിയവയിലായി മൊത്തം 25 ലക്ഷം രൂപയുടെ നിക്ഷേപമുള്ളവര്‍ക്ക് ക്ലബില്‍ അംഗമാവാം.

ബോംബെ ആസ്ഥാനമായ ഗവേഷണ വിഭാഗമാണ് നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുക. നിക്ഷേപത്തിലെ അപകടസാദ്ധ്യത, വരുമാന സാധ്യത, ഓഹരി വിപണി സംബന്ധമായ ഗവേഷണ റിപ്പോര്‍ട്ടുകള്‍, ഉപദേശക സേവനം എന്നിവ പ്ലാറ്റിനം ക്ലബ് വഴി ലഭ്യമാവും. ഓഹരി, അവധി വ്യാപാരം, ഉല്‍പന്ന അവധി വ്യാപാരം, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകള്‍ ഈ സേവനത്തിന്റെ പരിധിയില്‍ വരുമെന്ന് വിതരണ വിഭാഗം തലവന്‍ അലക്സാണ്ടര്‍ ചെറിയാന്‍ വെളിപ്പെടുത്തി. 24 മണിക്കൂറും ഉപയോഗിയ്ക്കാവുന്ന ജിയോജിത്തിനുണ്ട്. ഒപ്പം ഓരോ പ്ലാറ്റിനം ക്ലബ് അംഗത്തിനും ഒരു വെല്‍ത്ത് മാനേജ്മെന്റ് വിദഗ്ദ്ധന്റെയും പ്ലാറ്റിനം ക്ലബ്ഓഫീസിലുള്ള പരിചയസമ്പന്നരായ ടീമിന്റേയും സേവനം ലഭിക്കും.

ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി ആശയവിനിമയം നടത്തുന്ന കക്ഷികള്‍ ഇടപാട് ചാര്‍ജ് നല്‍കേണ്ടതില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X