Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ എയര്‍ലൈന്‍സും യാത്രാക്കൂലി കൂട്ടി

ദില്ലി: ജെറ്റ് എയര്‍വെയ്സ്, എയര്‍ സഹാറ, എയര്‍ ഡെക്കാന്‍ എന്നീ വിമാനക്കമ്പനികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ എയര്‍ലെയ്ന്‍സും യാത്രാനിരക്ക് 10 ശതമാനം കൂട്ടി.

പുതിയ നിരക്ക് ജൂണ്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും. വര്‍ധിപ്പിച്ച നിരക്ക് ജൂണ്‍ 21ന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ബാധകമല്ല.

ജെറ്റ് എയര്‍വെയ്സ്, എയര്‍ സഹാറ, എയര്‍ ഡെക്കാന്‍ എന്നിവ 10 ശതമാനം യാത്രാനിരക്ക് വര്‍ധനവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ എയര്‍ലൈന്‍സുകളുടെയും വര്‍ധിപ്പിച്ച യാത്രാനിരക്ക് ജൂണ്‍ 21 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

വ്യോമഗതാഗതത്തിനുള്ള ഇന്ധനത്തിന്റെ വില കൂടിയതിനെ തുടര്‍ന്നാണ് വിവിധ എയര്‍ലൈനുകള്‍ യാത്രാനിരക്ക് കൂട്ടിയത്. ഇന്ധനവില കൂടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഇന്ധനച്ചെലവ് 200 കോടി രൂപയാണ് വര്‍ധിച്ചത്.

വ്യോമഗതാഗതത്തിനുള്ള ഇന്ധനത്തിന്റെ വില കഴിഞ്ഞ മാര്‍ച്ചില്‍ കിലോലിറ്ററിന് 21,530 രൂപയില്‍ നിന്നും 26,000 രൂപയായാണ് വര്‍ധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+