കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനില്‍ അംബാനി പത്രിക നല്കി

  • By Staff
Google Oneindia Malayalam News

ലഖ്നോ: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അനില്‍ അംബാനി നാമനിര്‍ദേശപത്രിക നല്കി.

സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരിക്കും അനില്‍ അംബാനി. ഉത്തര്‍പ്രദേശ് വിധാന്‍ സഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.പി. പാണ്ഡെയുടെ മുന്‍പാകെ ജൂണ്‍ 16 ബുധനാഴ്ചയാണ് അനില്‍ അംബാനി പത്രിക നല്കിയത്.

സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗ് നേതൃത്വം നല്കുന്ന ഉത്തര്‍പ്രദേശ് വികസനകൗണ്‍സിലില്‍ അംഗം കൂടിയാണ് അനില്‍ അംബാനി. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും അനില്‍ അംബാനിയ്ക്ക് നല്കുമെന്ന് അമര്‍ സിംഗ് പറഞ്ഞു.

അനില്‍ അംബാനി രാജ്യസഭയിലേക്ക് മത്സരിയ്ക്കും
ജൂണ്‍ 16, 2004

ദില്ലി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വൈസ് ചെയര്‍മാനായ വ്യവസായി അനില്‍ അംബാനി രാജ്യസഭാസീറ്റിന് വേണ്ടി മത്സരിയ്ക്കും.

ഉത്തര്‍പ്രദേശില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിയ്ക്കുക. അനില്‍ അംബാനിയെ മുലായം സിംഗിന്റെ സമാജ്വാദി പാര്‍ട്ടിയും മറ്റ് ചില രാഷ്ട്രീയപാര്‍ട്ടികളും പിന്തുണയ്ക്കുമെന്ന് കരുതുന്നു.

അതേ സമയം അനില്‍ അംബാനി സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായല്ല മത്സരിയ്ക്കുകയെന്ന് അംബാനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X