Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ സിഡി തടയാന്‍ സോഫ്റ്റ്വേര്‍

ബാംഗ്ലൂര്‍: വ്യാജ സിഡികള്‍ തടയാനുള്ള സോഫ്റ്റ്വേറുമായി മലയാളികള്‍. സി ഡി യില്‍ നിന്ന് സി ഡിയിലേയ്ക്കും കമ്പ്യൂട്ടറിലേയ്ക്കും വിവരങ്ങള്‍ കോപ്പി ചെയ്യുന്നത് തടയുന്ന പുതിയ സോഫ്റ്റ്വേറാണ് കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന കമ്പനി വികസിപ്പിച്ചിരിയ്ക്കുന്നത്.

ടെക്നോ ലിംഗ്വിസ്റിക് സൊലൂഷ്യന്‍സ് എന്ന സ്ഥാപനമാണ് ഡിസ്ക്കീപ്പര്‍ എന്ന സോഫ്റ്റ്വേര്‍ വികസിപ്പിച്ചത്. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള സോഫ്റ്റ്വേറെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബിജോ തോമസ് ബാംഗ്ലൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ സോഫ്റ്റ്വെര്‍ മൈക്രോസോഫ്റ്റിലും ലിനക്സിലും ഇത് ഉപയോഗിക്കാം. ലോകത്ത് മൂന്നു കമ്പനികള്‍ മാത്രമാണ് സി.ഡിയില്‍ നിന്നും വ്യാജസിഡികള്‍ നിര്‍മിക്കുന്നത് തടയുവാനുള്ള സോഫ്റ്റ്വേര്‍ നിര്‍മിച്ചിട്ടുള്ളതെന്ന് ബിജോ തോമസ് അവകാശപ്പെടുന്നു. അമേരിക്കയിലെ മൈക്രോവിഷന്‍, ആസ്ത്രേലിയയിലെ സോണി ഡി.എ.ഡി.സി, മോസ്കോവിലെ സ്റാര്‍ ഫോഴ്സ് എന്നിവയാണിവ. എന്നാല്‍ ഇവയെക്കാള്‍ നാല്‍പതുമുതല്‍ അന്‍പത് ശതമാനംവരെ വിലക്കുറവാണ് തങ്ങളുടെ സോഫ്റ്റ്വേറിനെന്നും ഇവര്‍ അവകാശപ്പെടുന്നു.

ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ചിട്ടുള്ള സിഡികളില്‍ ശേഖരിച്ചിട്ടുള്ളവീഡിയോ ഗെയിമുകള്‍, സിനിമകള്‍, രേഖകള്‍ പ്രോഗ്രാമുകള്‍ എന്നിവ ഒന്നും തന്നെ തന്നെ മറ്റ് സി ഡി കളിലേയ്ക്കോ കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്ക്കിലേയ്ക്കോ കോപ്പി ചെയ്യാന്‍ കഴിയില്ല.

തങ്ങളുടെ പല കണ്ടെത്തലുകളും വ്യാജന്മാര്‍ കൈക്കലാക്കിയതോടെയാണ് ഇതിന് ഒരു പ്രതിവിധ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. രണ്ട് വര്‍ഷത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് ഡിസ്ക്കീപ്പര്‍ നിര്‍മിച്ചത്. ഈ സംവിധാനത്തില്‍, സിനിമയുടേയോ ഗെയിമിന്റേയോ മാസ്റര്‍ സി.ഡി.യില്‍ ഒരു പ്രത്യേക കോഡ് ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ കോഡ് ഉടമയ്ക്ക് മാത്രമായിരിക്കും നല്‍കുക. അതിനാല്‍ അത് ഉപയോഗിച്ച് അവര്‍ക്ക് എത്രകോപ്പി വേണമെങ്കിലും നിര്‍മിക്കാം. എന്നാല്‍ വ്യാജമായി നിര്‍മിക്കാന്‍ ശ്രമിക്കുകയോ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക്കിലേക്ക് കോപ്പി ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് സാധ്യമാകില്ല.

പ്രധാനമായും ചെറുകിട വീഡിയോ ഗെയിമുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളേയും സിനിമാനിര്‍മ്മാതാക്കളേയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. അതോടൊപ്പം വിലപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന ലൈബ്രറികള്‍, പ്രതിരോധ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഈ സോഫ്റ്റ്വേര്‍ വളരെ ഗുണം ചെയ്യും. കമ്പ്യൂട്ടറിലേതുപോലെ വീഡിയോ പ്ലെയറിലും ഈ സോഫ്റ്റ്വേര്‍ ചേര്‍ത്ത സി.ഡി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

സോഫ്റ്റ്വേര്‍ വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സംഗീത്മേനോന്‍, ടെക്നിക്കല്‍ മാനേജര്‍ ദിലീപ്കുമാര്‍, റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ചീഫ് കെ.പ്രമീത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഹാക്കേഴ്സ് ഇത്തരത്തിലുള്ള വ്യാജ സിഡികള്‍ നിര്‍മ്മിക്കുന്നത് തടയാനുള്ള സോഫ്റ്റ്വേറുകളെ തകര്‍ക്കാന്‍ പരിശ്രമിക്കുമെന്ന് ഉറപ്പാണെന്ന് അവര്‍ പറഞ്ഞു. അത് മുന്‍കൂട്ടിക്കണ്ട് തങ്ങളുടെ ഗവേഷണവിഭാഗം ഡിസ്ക്കീപ്പറിനെ കൂടുതല്‍ മികച്ചതാക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+