തീവണ്ടിയപകടം: മരണം 20
മുംബൈ: മംഗലാപുരത്ത് നിന്നും മുംബൈയ്ക്ക് തിരിച്ച മത്സ്യഗന്ധി എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നേരത്തെ 25 പേര്‍ മരിച്ചതായി അഭ്യൂഹമുണ്ടായിരുന്നു.
100 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവണ്ടി ഒരു പാലം കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്തമഴമൂലം പാളത്തിലേക്ക് ചില പാറക്കഷണങ്ങള്‍ ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണമായത്. അപകടത്തെതുടര്‍ന്ന് കൊങ്കണ്‍ റെയില്‍പ്പാതയിലൂടെയുള്ള പല തീവണ്ടികളും റദ്ദാക്കി. ചില തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. പല തീവണ്ടികളും വൈകിയോടുകയാണ്.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായി സ്ഥാനമേറ്റ ശേഷം ഉണ്ടായ ആദ്യത്തെ അപകടമാണിത്. അപകടത്തെക്കുറിച്ച് പശ്ചിമ റെയില്‍വേയിലെ സുരക്ഷാ കമ്മീഷണര്‍ അന്വേഷിയ്ക്കും. അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബത്തിന് 5,000 മുതല്‍ 15,000 രൂപ വരെ നല്കും. നേരത്തെ 25,000 രൂപ നല്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ലഭിയ്ക്കും.
തീവണ്ടിയപകടം; 25 പേര്‍ മരിച്ചെന്ന്
ജൂണ്‍ 16, 2004
മുംബൈ: മത്സ്യഗന്ധ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ കുറഞ്ഞത് 25 പേരെങ്കിലും മരിച്ചതായി സംശയിക്കുന്നു. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ഈ തീവണ്ടി.
മഹാരാഷ്ട്രയിലെ രത്നഗിരിയ്ക്കടുത്ത് വീര്‍, കരഞ്ചാടി എന്നീ റെയില്‍സ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് പാളം തെറ്റിയത്. ഒരു പാലം കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലായിരുന്നു അപകടം. എട്ട് ബോഗികള്‍ പാളം തെറ്റി. മൂന്ന് ബോഗികള്‍ പുഴയിലേക്ക് മറിയാവുന്ന നിലയില്‍ പാലത്തില്‍ നിന്നും തൂങ്ങിക്കിടക്കുകയാണ്.
കുറഞ്ഞത് 30 യാത്രക്കാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ജൂണ്‍ 16 ബുധനാഴ്ച രാവിലെ 6.10നാണ് അപകടമുണ്ടായതെന്ന് കൊങ്കണ്‍ റെയില്‍വേ വക്താവ് വൈശാലി പതംഗെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.












Click it and Unblock the Notifications