Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകവാതകത്തിന് 20 രൂപ കൂട്ടി

ദില്ലി: പെട്രോളിന് ലിറ്ററിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും പാചകവാതകത്തിന് സിലിണ്ടറിന് 20 രൂപയും കൂട്ടി. ചൊവാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ വില നിലവില്‍വന്നു.

മണ്ണെണ്ണയ്ക്ക് വില കൂട്ടിയിട്ടില്ല. രാജ്യാന്തര വിപണിയില്‍ അസംസ്കൃത ക്രൂഡ് ഓയിലിന്റെ വില കൂടിയതുകൊണ്ടാണ് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂട്ടേണ്ടിവന്നതെന്ന് പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ ചൊവാഴ്ച രാത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും മണ്ണെണ്ണയുടെ സബ്സിഡി തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യാന്തരവിലയിലെ വര്‍ധനവ് ഉപയോക്താക്കളില്‍ അമിതഭാരം ഉണ്ടാക്കാതിരിക്കാന്‍ എക്സൈസ് നികുതിയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പെട്രോള്‍ നികുതി 20 ശതമാനത്തില്‍ നിന്ന് 11 ശതമാനമായും പാചകവാതകത്തിനുള്ള നികുതി 16 ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായുമാണ് കുറച്ചത്. വില വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ യുപിഎയിലെ ഘടകകക്ഷികളുമായും ഇടതുകക്ഷികളുമായും ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നു.

ചൊവാഴ്ച കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് വില കൂട്ടാന്‍ തീരുമാനിച്ചത്. വില കൂട്ടാന്‍ തീരുമാനിച്ചതിന് ശേഷം പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിലും കൂടുതല്‍ വിലവര്‍ധനവ് നടത്തേണ്ട സാഹചര്യമാണുള്ളതെങ്കിലും എക്സൈസ് നികുതിയില്‍ ഇളവ് വരുത്തിയത് മൂലം വില പിടിച്ചുനിര്‍ത്താനായെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+