മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം
ദില്ലി: മത്സ്യഗന്ധ എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നഷ്ടപരിഹാരം നല്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ്.
അപകടത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്താനും മന്ത്രി ഉത്തരവിട്ടു. അപകടം നടന്ന സ്ഥലം നേരിട്ട് സന്ദര്‍ശിക്കാന്‍ മന്ത്രി അപകടസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ഒരു ഔദ്യോഗികപരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെത്തിയതായിരുന്നു മന്ത്രി.
അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 25,000 വീതം നല്കും. കനത്ത മഴയാണ് അപകടത്തിന്കാരണമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.കെ. സിംഗ് പറഞ്ഞു.












Click it and Unblock the Notifications