ഫാക്ട്: കേന്ദ്രമന്ത്രി നേതാക്കളുമായി ചര്‍ച്ച നടത്തി
കൊച്ചി: ഫാക്ട് പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി റഹ്മാന്‍ഖാന്‍ ഫാക്ടിലെ തൊഴിലാളി യൂണിയനുകളുടെ നേതാക്കളുമായി ചര്‍ച്ച നടത്തി.
തൊഴിലാളി നേതാക്കള്‍ ഉയര്‍ത്തിയ എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് റഹ്മാന്‍ഖാന്‍ യോഗത്തില്‍ അറിയിച്ചു. ജൂണ്‍ 16 ബുധനാഴ്ച രാവിലെ തുടങ്ങിയ യോഗം ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
ഫാക്ട് സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സമരം നടത്തിയ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിന് ശേഷം ചന്ദ്രന്‍പിള്ള എംപി പറഞ്ഞു.












Click it and Unblock the Notifications