കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്കച്ചനെ നീക്കരുതെന്ന് ഐ ഗ്രൂപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി. പി. തങ്കച്ചനെ നീക്കരുതെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാടെന്ന് കെ. മുരളീധരന്‍ എ. കെ. ആന്റണിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ജൂണ്‍ 15 ചൊവാഴ്ചയാണ് മുരളി ആന്റണിയുമായി ചര്‍ച്ച നടത്തിയത്. ജൂണ്‍ 17ന് ആന്റണി ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നതിന് ദില്ലിയിലേക്ക് തിരിക്കുന്ന സാഹചര്യത്തില്‍ ഐ ഗ്രൂപ്പിന്റെ നിലപാട് വ്യക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുരളി ആന്റണിയെ കണ്ടത്. ആന്റണിയുമായി മുരളി ചൊവാഴ്ച വൈകുന്നേരം നടത്തിയ ചര്‍ച്ച മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല, ജി. കാര്‍ത്തികേയന്‍, വി. എം. സുധീരന്‍ എന്നിവരുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ട സാഹചര്യത്തിലാണ് ഐ ഗ്രൂപ്പ് തങ്കച്ചനെ മാറ്റരുതെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തങ്കച്ചന്റെ നേതൃത്വത്തിലുള്ള കെപിസിസിയിലും നേതൃത്വങ്ങള്‍ മാറാതെ അഴിച്ചുപണി നടത്തുക എന്നതാണ് ഐ ഗ്രൂപ്പ് നിലപാട്.

തങ്കച്ചനെ ഇപ്പോള്‍ നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന് കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിച്ചിട്ട് മൂന്ന് മാസം മാത്രമേ ആയുള്ളൂവെന്നും മുരളി പറഞ്ഞു. പാര്‍ട്ടിയെ തര്‍ക്കങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോവുന്നതിന് അദ്ദേഹം ശ്രമിക്കുന്നുണ്ടെന്ന് മുരളി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X