സ്വാശ്രയ ഫീസ് ഓര്‍ഡിനന്‍സ് അംഗീകരിച്ചു
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു.
സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ അമ്പത് ശതമാനം മെറിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസും ശേഷിക്കുന്ന അമ്പത് ശതമാനം സീറ്റുകളില്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസും ഈടാക്കാന്‍ അനുമതി നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. ജൂണ്‍ 16 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഓര്‍ഡിനന്‍സിന്റെ കരടുരൂപത്തിന് അംഗീകാരം നല്‍കി.
മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. സ്വാശ്രയ മേഖലയില്‍ അഞ്ച് എംബിഎ ഇന്‍സ്റിറ്റ്യൂട്ടുകളും രണ്ട് എംസിഎ ഇന്‍സ്റിറ്റ്യൂട്ടുകളും തുടങ്ങുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.












Click it and Unblock the Notifications