തങ്കച്ചന്‍ സോണിയയുമായി ചര്‍ച്ച നടത്തി
ദില്ലി: കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി.
കേരളത്തിലെ കോണ്‍ഗ്രസിലും മന്ത്രിസഭയിലും അഴിച്ചുപണി വേണമെന്ന ഹൈക്കമാന്റ് പ്രതിനിധികളുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് അറിയുന്നു. ജൂണ്‍ 16 ബുധനാഴ്ച രാവിലെ തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തങ്കച്ചന്‍ തയ്യാറായില്ല.
ചൊവാഴ്ചയാണ് തങ്കച്ചന്‍ ദില്ലിയിലെത്തിയത്. വ്യാഴാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയും ദില്ലിയിലെത്തും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആന്റണി സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. ആന്റണി-സോണിയ ചര്‍ച്ചക്ക് ശേഷം മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ഹൈക്കമാന്റ് തീരുമാനമെടുക്കുകയുള്ളൂ.












Click it and Unblock the Notifications