പാലക്കാട്ട് വന്‍ആഭരണക്കവര്‍ച്ച
പാലക്കാട്: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്നും നാലര ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.
ടി. പി. റോഡിലുള്ള അനില ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഏതാണ്ട് 620 ഗ്രാം സ്വര്‍ണാഭരണങ്ങളും 10 കിലോഗ്രാം വെള്ളിയുമാണ് മോഷ്ടിക്കപ്പെട്ടത്. ജ്വല്ലറിയുടെ പിന്‍ചുമര്‍ തുരന്നാണ് കവര്‍ച്ചക്കാര്‍ അകത്തുകയറിയത്.
പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ നാരായണന്റെ ഉടമസ്ഥതയിലുള്ളതാണ് അനില ജ്വല്ലറി. ജൂണ്‍ 16 വ്യാഴാഴ്ച രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ചയെ കുറിച്ച് അറിയുന്നത്.












Click it and Unblock the Notifications