മുളകുപൊടി വിതറി സ്വര്‍ണം കവര്‍ന്നു
തൃശൂര്‍: പണിസ്ഥലത്തേക്ക് പോവുകയായിരുന്ന രണ്ട് സ്വര്‍ണപ്പണിക്കാരായ യുവാക്കളെ മുളകുപൊടി വിതറി ആക്രമിച്ച ശേഷം സ്വര്‍ണം തട്ടിയെടുത്തു.
ചേര്‍പ്പ് വല്ലച്ചിറയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണവുമായി പണിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്വര്‍ണപ്പണിക്കാരായ സുനില്‍, സാബു എന്നിവരുടെ കൈയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. തങ്ങളുടെ പക്കല്‍ അഞ്ച് കിലോ സ്വര്‍ണമുണ്ടെന്ന് ഒരാള്‍ പറയുമ്പോള്‍ ഏഴ് കിലോ സ്വര്‍ണമുണ്ടായിരുന്നുവെന്ന് മറ്റേയാള്‍ പറയുന്നു. ഇരുവരുടെയും മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഇവരെ പൊലീസ് കൂടുതലായി ചോദ്യം ചെയ്യുന്നുണ്ട്.
അക്രമികള്‍ വടിവാള്‍ വീശുകയും രണ്ടു പേരെയും വലിച്ചിഴക്കുകയും ചെയ്തു. സ്വര്‍ണമടങ്ങിയ സഞ്ചിയുമായി മാരുതി എസ്റീം കാറില്‍ ഇരിങ്ങാലക്കുട ഭാഗത്തേക്കാണ് അക്രമികള്‍ പോയതെന്ന് പറയുന്നു.












Click it and Unblock the Notifications