സദ്ദാമിനെ കൈമാറല്‍; ബുഷ് ഇടയുന്നു
വാഷിംഗ്ടണ്‍: രണ്ടാഴ്ചയ്ക്കകം സദ്ദാമിനെ ഇറാഖിന് വിട്ടുനല്കാമെന്ന് യുഎസ് സമ്മതിച്ചിട്ടുണ്ടെന്ന ഇറാഖിന്റെ ഇടക്കാല സര്‍ക്കാരിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വിയോജിച്ചു.
എന്നാണ് സദ്ദാമിനെ ഇറാഖിന് കൈമാറുക എന്ന കാര്യത്തില്‍ കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ല. ഇറാഖില്‍ ശരിയായ സുരക്ഷാസംവിധാനം നിലവില്‍ വന്ന ശേഷമേ തീയതിയെക്കുറിച്ച് പറയാന്‍ കഴിയൂ. - ജോര്‍ജ്ജ് ബുഷ് വിശദീകരിച്ചു.
ഇറാഖിന് പരമാധികാരം കൈമാറുമ്പോള്‍ സദ്ദാം ഹുസൈന്‍ ജയിലില്‍ ആയിരിക്കണം. ഉചിതമായ സമയത്ത് സദ്ദാമിനെ ഇറാഖിന് കൈമാറും. സദ്ദാം ഹുസൈനെ കൈമാറിയാല്‍ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തെക്കുറിച്ച് ഇറാഖിലെ ഭരണാധികാരികളുമായി യുഎസ് ചര്‍ച്ച നടത്തിവരികയാണെന്നും ബുഷ് പറഞ്ഞു.
സദ്ദാം ഹുസൈനെ ഇറാഖിന്റെ നിയമപരമായ കസ്റഡിയില്‍ വിട്ടുനല്കാന്‍ മാത്രമേ യുഎസ് ഉദ്ദേശിക്കുന്നുള്ളൂവെന്ന് ഇറാഖിലെ യുഎസ് ഭരണാധികാരി പോള്‍ ബ്രമറും അറിയിച്ചു. തല്ക്കാലം സദ്ദാം യുഎസിന്റെ കസ്റഡിയില്‍ തന്നെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം അല്‍ ജസീറ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് ഇടക്കാല ഇറാഖി സര്‍ക്കാരിലെ പ്രധാനമന്ത്രിയായ ഇയാദ് അല്ലാവി സദ്ദാമിനെ യുഎസ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാഖിന് കൈമാറുമെന്ന് പ്രസ്താവിച്ചത്.












Click it and Unblock the Notifications