Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ സൗകര്യങ്ങളോടെ യാഹൂ ഇ-മെയില്‍

സന്‍ഫ്രാന്‍സിസ്കോ: യാഹൂ അവരുടെ സൗജന്യ ഇ-മെയില്‍ വരിക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കിത്തുടങ്ങി. നേരത്തെ ആറ് മെഗാബൈറ്റ് (എംബി)മാത്രമായിരുന്നു സൗജന്യ ഇ-മെയിലിന് അനുവദിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ അത് 100 എംബി ആക്കി ഉയര്‍ത്തിയിരിക്കുകയാണ്.

ഇ-മെയില്‍ വരിക്കാര്‍ക്ക് ഒറ്റയടിക്ക് 10എംബി ഫയലുകള്‍ വരെ മെയിലിലൂടെ അയയ്ക്കാനും സൗകര്യമുണ്ട്. ഗൂഗിളില്‍ നിന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടാനാണ് യാഹൂവിന്റെ പുതിയ നീക്കം എന്നറിയുന്നു. സൗജന്യ ഇ-മെയില്‍ വരിക്കാര്‍ക്ക് 1000 എംബി വരെ അനുവദിയ്ക്കുനാണ് ഗൂഗിളിന്റെ നീക്കമെന്നറിയുന്നു. ഗൂഗിള്‍ അവരുടെ ഇ-മെയില്‍ സേവനത്തിന് ജി-മെയില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 2004 ഏപ്രില്‍ മുതല്‍ ഗൂഗിള്‍ അവരുടെ മെയില്‍ സേവനം പരീക്ഷിച്ചുവരികയാണ്.

ഈയിടെ നടന്ന അനലിസ്റുകളുടെ യോഗത്തിലാണ് യാഹൂ മെയില്‍ സേവനത്തിന്റെ വലിപ്പവും സൗകര്യവും കൂട്ടാന്‍ തീരുമാനമെടുത്തത്. പുതുതായി ഇ-മെയില്‍ വരിക്കാരാകുന്നവര്‍ക്ക് ഉപയോഗിക്കാതെ കിടക്കുന്ന പഴയ പേരുകള്‍ സ്വന്തമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

കടുത്ത മത്സരം നിറഞ്ഞതാണ് വിപണി. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്ന ഞങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങളാണ് ഒരുക്കാന്‍ ശ്രമിയ്ക്കുന്നത്.- യാഹൂ വൈസ് പ്രസിഡന്റ് ബ്രാഡ് ഗാര്‍ളിംഗ്ഹൗസ് പുതിയ മാറ്റങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ വിശദീകരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+