വിമാനത്തില്‍ തോക്കുമായി കയറി; പിടിച്ചു
മുംബൈ: എയറിന്ത്യ വിമാനത്തില്‍ തോക്കുമായി കയറിയ യാത്രക്കാരനെ പൊലീസ് പിടികൂടി. തിരകള്‍ നിറച്ച തോക്കാണ് യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് കണ്ടെടുത്തത്.
പാരീസിലേക്ക് പോകാനായി വിമാനത്തില്‍ കയറിയ ഫസ്റ ്ക്ലാസ് യാത്രക്കാരനെയാണ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് പിടികൂടിയത്. മുഹമ്മദ് ഗുലാം അലി മൊറാനി എന്നാണ് യാത്രക്കാരന്റെ പേര്. ഭാര്യാസമേതമാണ് ഇദ്ദേഹം വിമാനം കയറാന്‍ എത്തിയത്.
അദ്ദേഹത്തിന്റെ യാത്ര ബാഗേജ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സിഐഎസ്എഫുകാര്‍ തോക്ക് കണ്ടെത്തിയത്. ഉടന്‍ അവര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്. എയറിന്ത്യ വിമാനത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ബാഗേജുകള്‍ നീക്കി. ഭാര്യയെയും വിമാനത്തില്‍ നിന്നിറക്കി. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications