അനില്‍ അംബാനിയുടെ സ്വത്ത് 338 കോടി
ലഖ്നൗ: റിലയന്‍സ് വൈസ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ആസ്തി 338 കോടിരൂപ. രാജ്യസഭാതെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഇദ്ദേഹം വിജയിച്ചാല്‍ രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ സ്വത്തിന് അവകാശിയായ അംഗമായിരിക്കും അനില്‍ അംബാനി. ഓഹരികളിലും കടപ്പത്രങ്ങളിലുമായുള്ള അനില്‍ അംബാനിയുടെ നിക്ഷേപം 86.22 കോടിയാണ്. ബാങ്ക് നിക്ഷേപം 80.63 ലക്ഷം രൂപ. പണമായി ബാങ്കിലുള്ളത് 4.13 ലക്ഷം രൂപയാണ്.
7.39 കോടിരൂപയുടെ വീടും അനില്‍ അംബാനിക്കുണ്ട്. അനില്‍ അംബാനിയുടെ ഭാര്യയും മുന്‍കാല നടിയുമായ ടിന അംബാനിക്ക് 64.80 കോടി രൂപയുടെ ആഭരണങ്ങളുണ്ട്. രണ്ടു മക്കള്‍ക്കും ഓഹരിനിക്ഷേപവും ആഭരണങ്ങളുമുണ്ട്.












Click it and Unblock the Notifications