ഗുജറാത്ത് കലാപം: ധവളപത്രം വേണമെന്ന്
ബാംഗ്ലൂര്‍: ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിയ്ക്കണമെന്ന് കേന്ദ്ര ടെകസ്റൈല്‍സ് മന്ത്രി ശങ്കര്‍ സിംഗ് വഗേല. ഗുജറാത്ത് കലാപത്തെക്കുറിച്ച് മൂന്നംഗ സുപ്രീംകോടതി ജഡ്ജിമാരെക്കൊണ്ട് അന്വേഷണം നടത്തുകയും വേണം. - വഗേല പറഞ്ഞു.
ജൂണ്‍ 17 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സുപ്രീംകോടതി ജഡ്ജിമാരെക്കൊണ്ട് സമയബന്ധിതമായി അന്വേഷണം നടത്തണം. മൂന്നുമാസത്തെ അവരുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു ധവളപത്രം തയ്യാറാക്കി പാര്‍ലമെന്റിന്റെ മേശയില്‍ വയ്ക്കണം. - ശങ്കര്‍ സിംഗ് വഗേല പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ കാണുമെന്നും വഗേല പറഞ്ഞു. ഗോധ്ര കലാപത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ ഗുജറാത്ത് സര്‍ക്കാര്‍ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്ന് അന്വേഷിയ്ക്കണം. ഗോധ്ര സംഭവത്തെ നരേന്ദ്രമോഡി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന് ന്യൂനപക്ഷ കമ്മിഷനും സുപ്രിംകോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും അഭിപ്രായപ്പെട്ടിരുന്നു. - വഗേല പറഞ്ഞു.












Click it and Unblock the Notifications