കൊങ്കണ്‍ പാതയിലെ തടസ്സങ്ങള്‍ നീക്കി
മഹദ്: പാളം തെറ്റിയ മാംഗ്ലൂര്‍-കുര്‍ള മത്സ്യഗന്ധ എക്സ്പ്രസിന്റെ ബോഗികള്‍ ജൂണ്‍ 17 വ്യാഴാഴ്ച കൊങ്കണ്‍ പാതയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കി. ഈ പാതയിലൂടെ ഗതാഗതം പുനസ്ഥാപിച്ചതായി കൊങ്കണ്‍ റെയില്‍വേ എംഡി ബി. രാജാറാം പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിയോടെ കൊങ്കണ്‍പാതയിലൂടെ ഒരു പരീക്ഷണ തീവണ്ടി ഓടിച്ചു. പിന്നീട് ഒരു ചരക്ക് തീവണ്ടിയും ഓടിച്ചു. രാവിലെ 10.30ഓടെ തന്നെ റെയില്‍പാതയിലെ തടസ്സങ്ങള്‍ നീക്കിയിരുന്നുവെന്നും രാജാറാം പറഞ്ഞു.
ഉച്ചയ്ക്ക് 1.40ഓടെ ആദ്യ യാത്രാതീവണ്ടി ഇതിലൂടെ കടന്നുപോയി. ദില്ലി-എറണാകുളം മംഗള എക്സ്പ്രസാണ് പാതയിലൂടെ കടന്നുപോയത്.
രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ബോഗികള്‍ പാളത്തില്‍ നിന്നും മാറ്റിയത്. മഴക്കാലമായതിനാല്‍ 70 കിലോമീറ്ററിനേക്കാള്‍ അധികം വേഗതയില്‍ വണ്ടി ഓടിയ്ക്കരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് രാജാറാം പറഞ്ഞു.












Click it and Unblock the Notifications