Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ചര്‍ച്ച ചെയ്യും: വാജ്പേയി

മണാലി: മുംബൈയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ഗുജറാത്ത് ചര്‍ച്ച ചെയ്യുമെന്ന് മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയി പറഞ്ഞു.

തുറന്ന മനസോടെ അത് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. വിജയത്തിനും പരാജയത്തിനും ശേഷം ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഞങ്ങള്‍ ചര്‍ച്ചയെ ഭയക്കുന്നില്ല- ജൂണ്‍ 17 വ്യാഴാഴ്ച ഒരു പൊതുയോഗത്തിലെ പ്രസംഗത്തിനിടയില്‍ ശ്രോതാക്കളുടെ ചോദ്യത്തിന് മറുപടിയായി വാജ്പേയി പറഞ്ഞു. എന്നാല്‍ ഗുജറാത്ത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ നീക്കുന്നതു സംബന്ധിച്ച് മുംബൈയിലെ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മോഡിയെ നീക്കുന്നതിനോട് തനിക്ക് യോജിപ്പാണെന്നും ഞായറാഴ്ച വാജ്പേയി പറഞ്ഞിരുന്നു. ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഗുജറാത്ത് കലാപമാണെന്നും വാജ്പേയി പറഞ്ഞിരുന്നു.

മോഡിയെ നീക്കുന്നതു സംബന്ധിച്ച് മുംബൈയിലെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയുള്ള വാജ്പേയിയുടെ പ്രസ്താവന വെങ്കയ്യ നായിഡുവിന് അടിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാക്കള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ പങ്കെടുത്ത ഈ യോഗത്തില്‍ ചില സഖ്യകക്ഷികളോടുള്ള ജനരോഷമാണ് ബിജെപിയുടെ തോല്‍വിയില്‍ കലാശിച്ചതെന്ന് വാജ്പേയി അഭിപ്രായപ്പെട്ടു. ഒപ്പം തിരഞ്ഞെടുപ്പില്‍ തോറ്റ ബിജെപിയുടെ 90 എംപിമാര്‍ക്ക് നേരെയും വാജ്പേയി പരോക്ഷമായ വിമര്‍ശനം തൊടുത്തുവിട്ടു. അവര്‍ വിജയിച്ചപ്പോള്‍ അവര്‍ കുഴലൂതിയും പെരുമ്പറ കൊട്ടിയും ആഘോഷിച്ചു. ജനങ്ങള്‍ അവരെ പിന്തുണച്ചിരുന്നു. പക്ഷെ ജനങ്ങളുടെ ആ പിന്തുണ നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചില്ല. - വാജ്പേയി പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികക്കില്ലെന്നും വീണ്ടും ഒരു തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്നും വാജ്പേയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+