കേരളത്തില്‍ ജൂണ്‍ 19ന് വാഹനപണിമുടക്ക്
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ജൂണ്‍ 19 ശനിയാഴ്ച കേരളത്തില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തും. ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്.
വ്യാഴാഴ്ച കോഴിക്കോട് ചേര്‍ന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. സ്വകാര്യബസ്സുകള്‍, ഓട്ടോറിക്ഷ, ലോറി, ടാക്സി, ടെമ്പോ, ട്രക്കര്‍ തുടങ്ങിയ വാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
പെട്രോളും ഡീസലും ഉപയോഗിച്ചോടുന്ന ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, ടിയുസിഐ തുടങ്ങിയ ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications