ആന്റണി വ്യാഴാഴ്ച ദില്ലിക്ക് തിരിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി ജൂണ്‍ 17 ചൊവാഴ്ച ദില്ലിയിലേക്ക് തിരിക്കും.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുന്നതിനാണ് ആന്റണി ദില്ലിയിലേക്ക് പോവുന്നത്. റെയില്‍വെ ബജറ്റ് അടുത്ത മാസം അവതരിപ്പിക്കാനിരിക്കെ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും ആന്റണി ശ്രമിയ്ക്കും.
അതിനിടെ എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.












Click it and Unblock the Notifications