ബിജു മേനോനെ ആക്രമിച്ചു
കൊച്ചി: ചലച്ചിത്രതാരം ബിജു മേനോനെ തമ്മനം റിയാന്‍ സ്റുഡിയോയ്ക്കു സമീപം വച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ആക്രമിച്ചു.
സിബി മലയിലിന്റെ ഇലകള്‍ പച്ച മഞ്ഞ പൂക്കള്‍ മഞ്ഞ എന്ന ചിത്രത്തിന്റെ ഡബിംഗ് കഴിഞ്ഞ് ജൂണ്‍ 16 ചൊവാഴ്ച രാത്രി പത്ത് മണിയോടെ കാറില്‍ മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്.
റിയാന്‍ സ്റുഡിയോയ്ക്കു സമീപം കാത്തുനിന്ന അക്രമികള്‍ കാറിനു നേരെ കല്ലെറിഞ്ഞ ശേഷം ബിജു മേനോനെ കാറില്‍ നിന്നിറക്കി ആക്രമിച്ചു. ബിജു മേനോന്‍ ധരിച്ചിരുന്ന കുര്‍ത്ത അക്രമികള്‍ വലിച്ചുകീറി. തുടര്‍ന്ന് സ്റാര്‍ട്ടു ചെയ്തു നിര്‍ത്തിയിരുന്ന ബൈക്കില്‍ കയറി അക്രമികള്‍ രക്ഷപ്പെട്ടു.
ആക്രമണത്തിനു പിന്നില്‍ സിനിമാരംഗവുമായി ബന്ധപ്പെട്ട വൈരാഗ്യമാണോയെന്ന സംശയം തള്ളിക്കളയുന്നില്ലെന്ന് ബിജു മേനോന്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications