വിവാദവുമായി ബന്ധമില്ല : ബിജുമേനോന്‍
കൊച്ചി: ബുധനാഴ്ച രാത്രിയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന് സിനിമാ വിവാദവുമായി ബന്ധമുണ്ടാവാന്‍ സാധ്യത കാണുന്നില്ലെന്ന് നടന്‍ ബിജു മേനോന്‍ പറഞ്ഞു.
സിനിമാ വിവാദവുമായി ബന്ധപ്പെട്ട് ആരുമായും വൈരാഗ്യമോ പിണക്കമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമാ വിവാദവുമായി ഈ സംഭവത്തെ ബന്ധപ്പെടുത്താന്‍ ന്യായം കാണുന്നില്ല. എന്നാല്‍ എന്തിനാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ല- ബിജു മേനോന്‍ പറഞ്ഞു.
കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ താന്‍ ബിജു മേനോനാണ് എന്ന് പറഞ്ഞിട്ടും ആക്രമികള്‍ അക്രമം തുടര്‍ന്നു. അതിനാല്‍ ആളുതെറ്റിയുള്ള അക്രമമാവാന്‍ ഇടയില്ല. താന്‍ ധരിച്ചിരുന്ന കുര്‍ത്ത വലിച്ചുകീറിയ അക്രമികള്‍ തന്നെ ദേഹോപദ്രവം ഏല്പിച്ചില്ല. ഭീഷണിപ്പെടുത്തുക മാത്രമായിരിക്കണം അക്രമികളുടെ ഉദ്ദേശ്യം.
മോഷണമായിരുന്നു ഉദ്ദേശ്യമെങ്കില്‍ കഴുത്തില്‍ക്കിടന്ന മാലപ്പൊട്ടിക്കാമായിരുന്നുവെന്ന് ബിജു മേനോന്‍ പറഞ്ഞു.
ബിജു മേനോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications