Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ബ്രിട്ടീഷ് ലൈബ്രറിയ്ക്ക് നീക്കം

കൊച്ചി: നഗരത്തില്‍ ഒരു ബ്രിട്ടീഷ് ലൈബ്രറി സ്ഥാപിയ്ക്കാന്‍ ബ്രിട്ടീഷ് ലൈബ്രറി ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ നീക്കം തുടങ്ങി. ഇതിനായി കൊച്ചി കോര്‍പറേഷന് കൗണ്‍സില്‍ അപേക്ഷ നല്കിയിരിക്കുകയാണ്.

കൊച്ചി കോര്‍പറേഷന്‍ സൗജന്യമായി സ്ഥലം അനുവദിച്ചാല്‍ അന്താരാഷ്ട്രനിലവാരത്തില്‍ ഒരു ലൈബ്രറി സ്ഥാപിയ്ക്കാമെന്ന് കൗണ്‍സില്‍ നിര്‍ദേശത്തില്‍ പറയുന്നു. 2004-2005 വര്‍ഷത്തിലെ കരട് വികസന പരിപാടിയില്‍ ബ്രിട്ടീഷ് ലൈബ്രറിയുടെ ആവശ്യവും കോര്‍പറേഷന്‍ ഉള്‍പ്പെടുത്തിയതായി അറിയുന്നു.

അതേ സമയം ലൈബ്രറിയ്ക്കാവശ്യമായ സ്ഥലം കണ്ടെത്താന്‍ ഇതുവരെ കോര്‍പറേഷന് കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് കൗണ്‍സിലിന്റെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിയ്ക്കുമെന്ന നിലപാടിലാണ് കോര്‍പറേഷന്‍ അധികൃതര്‍.

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പില്‍ ആണ് ബ്രിട്ടീഷ് ലൈബ്രറി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കുന്നത്. ഓണ്‍ലൈന്‍ അംഗത്വം എടുക്കുന്ന ഒരാള്‍ക്ക് പുസ്തകങ്ങളും വാരികകളും ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. പക്ഷെ കൊച്ചിയില്‍ സ്ഥാപിയ്ക്കുന്ന ലൈബ്രറിയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് പുസ്തകം നേരിട്ട് വന്ന് എടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

മധ്യ-വടക്കന്‍ കേരളത്തിലുള്ള പുസ്തകപ്രേമികള്‍ക്ക് ഒരനുഗ്രഹമായിരിക്കും ഈ ലൈബ്രറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+