നേരത്തെ ചേര്‍ന്നവര്‍ക്കും സര്‍ക്കാര്‍ ഫീസ്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടിയവര്‍ ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ കോളജുകളിലെ ഫീസ് നല്‍കിയാല്‍ മതിയെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു.
ജൂണ്‍ 17 ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ കോളജുകളിലെ മെറ്റിറ്റ് സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.
വേഗത്തില്‍ അച്ചടി തീര്‍ക്കാനാണ് പാഠപുസ്തക അച്ചടി സ്വകാര്യപ്രസ്സിന് നല്കിയത്. ഡിപിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രസ്സിലാണ് പാഠപുസ്തകങ്ങള്‍ അച്ചടിയ്ക്കാന്‍ നല്കിയതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications