ആര്‍. എല്‍. ഭാട്യ കേരള ഗവര്‍ണര്‍
ജില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ആര്‍. എല്‍. ഭാട്യയെ കേരളത്തിന്റെ ഗവര്‍ണറായി നിയമിച്ചു. മുന്‍ ലോക്സഭാ സ്പീക്കര്‍ ബല്‍റാം ജാക്കറെ മധ്യപ്രദേശ് ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.
സിക്കന്തര്‍ ഭക്ത് മരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക ഗവര്‍ണര്‍ ടി. എന്‍. ചതുര്‍വേദിയാണ് കേരള ഗവര്‍ണറുടെ ചുമതല വഹിച്ചിരുന്നത്.
അറുപത്തിരണ്ടുകാരനായ ഭാട്യയുടെ ജനനം പഞ്ചാബിലെ അമൃത്സറിലാണ്. ആറ് തവണ ലോക്സഭാംഗമായിരുന്നു. നരസിംഹറാവു സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഭാട്യ 1986 മുതല്‍ 86 വരെ എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. ഇത്തവണ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ ബിജെപി സ്ഥാനാര്‍ഥി നവജ്യോത്സിംഗ് സിധുവിനോട് ഭാട്യ തോറ്റു.












Click it and Unblock the Notifications