200 കോടിയുടെ ടൂറിസം പദ്ധതികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 200 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിനോദസഞ്ചാരമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
27 പദ്ധതികള്‍ ഉടന്‍ കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കും. ഹഡ്കോയുമായി ചേര്‍ന്ന് 150 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ജൂണ്‍ 17 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എല്ലാ വിനോദസഞ്ചാര ജില്ലാസമിതികളോടും 25 കോടിയുടെ വീതം പദ്ധതികള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications