അക്രമം: നിയോഗിച്ചത് ഉണ്ണിത്താനെന്ന് പ്രതി
തിരുവനന്തപുരം: കെപിസിസി നേതൃയോഗ സ്ഥലത്തെ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ കേസിലെ പ്രതിയും സേവാദള്‍ പട്ടം മണ്ഡലം ചെയര്‍മാനുമായ ശിവപ്രകാശ് കോടതിയില്‍ മുന്‍കൂര്‍ജാമ്യം തേടി.
കെപിസിസി നേതൃയോഗ സ്ഥലത്ത് അക്രമം നടത്തി സംഘര്‍ഷാവസ്ഥ ഉണ്ടാക്കാന്‍ തന്നെ നിയോഗിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനാണെന്ന് ശിവപ്രകാശ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ. കെ. മുരളീധനരന് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ മെയ് 30ന് തന്നെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും യോഗസ്ഥലത്ത് താനും ശരത്ചന്ദ്രപ്രസാദും എത്തുമ്പോള്‍ കാര്‍ തടയണമെന്നും മുണ്ട് വലിച്ചുകീറണമെന്നും നിര്‍ദേശം നല്‍കിയെന്നും അപേക്ഷയില്‍ പറയുന്നു. സംഘര്‍ഷാവസ്ഥ ഉണ്ടായപ്പോഴും ഉണ്ണിത്താനും ശരത്തിനും അപകടമുണ്ടാവാതെ തങ്ങള്‍ നോക്കിയെന്ന് അപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ ജൂണ്‍ 17 വ്യാഴാഴ്ച പരിഗണിക്കും.












Click it and Unblock the Notifications