ഇറാഖില്‍ സ്ഫോടനം: 33 മരണം
ബാഗ്ദാദ്: ഇറാഖില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ച് 33 പേര്‍ കൊല്ലപ്പെട്ടു. 127 പേര്‍ക്ക് പരിക്കേറ്റു.
ജൂണ്‍ 17 വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ബാഗ്ദാദിലെ പുതിയ ഇറാഖി കരസേനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന കേന്ദ്രത്തിന് മുന്നിലെ കവാടത്തില്‍ വച്ചാണ് കാര്‍ ബോംബ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ട പലരുടെയും ശരീരം സ്ഫോടനത്തിന്റെ ശക്തിയാല്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു.
പരിക്കേറ്റ മിക്കവരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications