ബജറ്റ് പൊതു മിനിമം പരിപാടി അനുസരിച്ചാവണം: ഇടതു പാര്‍ട്ടികള്‍
ദില്ലി: ജൂലൈ എട്ടിന് അവതരിപ്പിയ്ക്കുന്ന കേന്ദ്ര ബജറ്റ് ഐക്യ പുരോഗമന സഖ്യം (യുപിഎ) രൂപം നല്‍കിയ പൊതു മിനിമം പരിപാടി അനുസരിച്ചാവണമെന്ന് ഇടതു പക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വിലകൂട്ടിയത് പിന്‍വലിയ്ക്കണമെന്നും ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 18 വെള്ളിയാഴ്ച സഖ്യത്തിന്റെ യോഗം നടന്നു. യോഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തു. ബജറ്റിനെക്കുറിച്ചുള്ള വീക്ഷണം വ്യക്തമാക്കാനായാണ് തങ്ങളെ യോഗത്തിന് വിളിച്ചതെന്ന് യോഗത്തിന് ശേഷം സി പി ഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ പറഞ്ഞു. പൊതു മിനിമം പരിപാടിയില്‍ അധിഷ്ടിതമായിരിയ്ക്കണം ബജറ്റ് എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും ബര്‍ദാന്‍ പറഞ്ഞു. ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടരി ദേബബ്രത ബിശ്വാസും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ധനകാര്യ മന്ത്രി പി. ചിദംബരവും യോഗത്തില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications