തമിഴ്നാടിന് കര്‍ണ്ണാടകം വെള്ളം നല്കി
ബാംഗ്ലൂര്‍: പ്രധാനമന്ത്രിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് കര്‍ണ്ണാടകം തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുത്തു. കബനി ജലസംഭരണിയില്‍ നിന്നാണ് ജൂണ്‍ 18 വെള്ളിയാഴ്ച വെള്ളം വിട്ടുകൊടുത്തത്.
അടുത്ത മൂന്ന് ദിവസത്തേയ്ക്ക് വെള്ളം വിട്ടുകൊടുക്കും. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് വെള്ളം നല്കുന്നതെന്ന് മുഖ്യമന്ത്രി ധരം സിംഗ് പറഞ്ഞു.
തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കില്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications