കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ പോര്‍ട്ടര്‍മാരുടെ മക്കള്‍ക്ക് ജോലി

  • By Staff
Google Oneindia Malayalam News

ദില്ലി: റെയില്‍വേ പോര്‍ട്ടര്‍മാരുടെ മക്കള്‍ക്ക് ജോലി നല്കാനുള്ള നിയമം കൊണ്ടുവരാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ആലോചിയ്ക്കുന്നു. പോര്‍ട്ടറായി വിരമിയ്ക്കുന്ന അച്ഛന് പിന്നാലെ മക്കള്‍ക്ക് അതേ ജോലി നല്കാനാണ് ലാലുവിന്റെ പരിപാടി.

കേന്ദ്രമന്ത്രിയായ ശേഷം ലാലു കൈക്കൊണ്ട ഒരു പിടി പരിഷ്കാരങ്ങളില്‍ ഒടുവിലത്തേതാണ് ഇത്. വയസ്സായ പോര്‍ട്ടര്‍മാര്‍ ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അവരുടെ തൊട്ടടുത്ത ബന്ധുക്കള്‍ക്ക് പോര്‍ട്ടര്‍ ലൈസന്‍സ് സ്വാഭാവികമായും ലഭിയ്ക്കുന്ന രീതിയില്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രമന്ത്രി തീരുമാനിച്ചതായി റെയില്‍വേ ഉത്തരവില്‍ പറയുന്നു.

റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. റെയില്‍വേയുടെ പ്രധാന സേവകരായതിനാലാണ് പോര്‍ട്ടര്‍മാര്‍ക്ക് ഈ ആനുകൂല്യം നല്കാന്‍ തീരുമാനിച്ചതെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

മിക്കവാറും ജൂലായ് ആറിന് അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പോര്‍ട്ടര്‍മാര്‍ ഇപ്പോള്‍ റെയില്‍വേ ജീവനക്കാരല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X