ആന്റണി ബാലുവിനെ കണ്ടു
ദില്ലി: മുഖ്യമന്ത്രി എ.കെ. ആന്റണി ദില്ലിയില്‍ കേന്ദ്രകപ്പല്‍ ഗതാഗതമന്ത്രി ടി.ആര്‍. ബാലുവുമായി ചര്‍ച്ച നടത്തി.
ജൂണ്‍ 18 വെള്ളിയാഴ്ചയാണ് ആന്റണി ബാലുവിനെ കണ്ടത്. വല്ലാര്‍പാടം പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
പക്ഷെ വല്ലാര്‍പാടം പദ്ധതി പൂര്‍ത്തിയാക്കുന്ന സമയത്തെക്കുറിച്ച് വ്യക്തമായ ഉറപ്പൊന്നും കേന്ദ്രമന്ത്രി നല്കിയില്ല. വല്ലാര്‍പാടം പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രനടപടി പൂര്‍ത്തിയായിട്ടുണ്ടെന്ന് ബാലു പറഞ്ഞു.
എല്ലാ പദ്ധതികളും സര്‍ക്കാരിന് ഒരു പോലെ പ്രധാനപ്പെട്ടവയാണ്. തൂത്തുക്കുടിയില്‍ ആരംഭിയ്ക്കുന്ന കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി വല്ലാര്‍പാടം പദ്ധതി യ്ക്ക് ഒരിയ്ക്കലും തടസ്സമാവില്ല.- ബാലു അറിയിച്ചു.












Click it and Unblock the Notifications