Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി കേന്ദ്രമന്ത്രിമാരെ കണ്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണി വിവിധ കേന്ദ്രമന്ത്രിമാരെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു.

ജൂണ്‍ 18 വെള്ളിയാഴ്ച രാവിലെ ആന്റണി കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി ടി.ആര്‍. ബാലുവിനെയാണ് ആദ്യം കണ്ടത്. പിന്നീട് കേന്ദ്ര മാനവശേഷി വികസനമന്ത്രി അര്‍ജുന്‍ സിംഗ്, റെയില്‍വേമന്ത്രി ലാലു പ്രസാദ് യാദവ്, ഊര്‍ജ്ജമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തില്‍ ഒരു ഐഐടി സ്ഥാപിയ്ക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അര്‍ജുന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിയ്ക്കാന്‍ ആഗസ്തില്‍ മന്ത്രി അര്‍ജുന്‍സിംഗ് കേരളത്തിലെത്തും.

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ നല്കണമെന്നാണ് മന്ത്രി ലാലു പ്രസാദ് യാദവിനോട് ആവശ്യപ്പെട്ടത്. അക്കാര്യം പരിഗണിയ്ക്കാമെന്ന് ലാലു ഉറപ്പുനല്കി. കേന്ദ്ര ഊര്‍ജ്ജമന്ത്രിയുമായി ചര്‍ച്ച ചെയ്ത ആന്റണി കേരളത്തില്‍ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+