പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: വാഹനപണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 18 വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്സി പരീക്ഷ മാറ്റിവച്ചു.
വെള്ളിയാഴ്ച നടക്കേണ്ട സബ് ഇന്‍സ്പെക്ടര്‍ പരീക്ഷ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നടക്കുമെന്ന് പിഎസ്സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരള സര്‍വകലാശാലയും പല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കാര്യവട്ടം കാമ്പസില്‍ നടക്കേണ്ട കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനപരീക്ഷ, സോഷ്യോളജി പരീക്ഷ എന്നിവ മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു.












Click it and Unblock the Notifications