എം.പി.പരമേശ്വരന്‍ എന്‍ സി ആര്‍ ടി സമിതിയില്‍
തൃശൂര്‍: ഈയിടെ മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഡോ. എം. പി. പരമേശ്വരനെ കേന്ദ്ര സര്‍ക്കാര്‍ എന്‍.സി.ഇ.ആര്‍.ടി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു.
നാലാം ലോക വാദം ഉന്നയിച്ചതായിരുന്നു പരമേശ്വരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പ്രധാന കാരണം. 2004 മേയ് മാസത്തിലായിരുന്നു പരമേശ്വരനെ പാര്‍ട്ടി പുറത്താക്കിയത്. സി പി എം പിന്തു ണയ്ക്കുന്ന സര്‍ക്കാര്‍ പാര്‍ട്ടി പുറത്താക്കിയ ആളെ ഉന്നത സമിതിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത് പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. വിദ്യാഭ്യാസ സമിതിയിലേയ്ക്കാണ് പരമേശ്വരനെ എടുത്തതെന്നതും തികച്ചും ശ്രദ്ധേയമാണ്.
കേന്ദ്ര മാനവശേഷി വികസന മന്ത്രി അര്‍ജുന്‍ സിങ്ങാണ് ഡോ. പരമേശ്വരന്‍ ഉള്‍പ്പെടെ നാലുപേരെ എന്‍.സി.ഇ.ആര്‍.ടി.യുടെ ഉന്നതാധികാര സമിതയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധിയെന്ന നിലയിലാണ് സാമൂഹിക ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എം.പി. പരമേശ്വരനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമേശ്വരനൊപ്പം ജവഹര്‍ലാല്‍ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മേധാവി മൃദുല മുഖര്‍ജി, ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം മേധാവി അനിത രാംപാല്‍, പ്രമുഖ പണ്ഡിതന്‍ ചന്ദ്രകാന്ത് ദേവ്താലേ എന്നിവരെയും എക്സിക്യുട്ടീവ് സമിതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications