നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കൊച്ചി: കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കടവന്ത്ര കെ.പി. വള്ളോന്‍റോഡ് കൊപ്രത്ത് ലെയിനില്‍ ശ്രുതിയില്‍ വാസുദേവന്‍പിള്ളയുടെ മകള്‍ സൗമ്യാ വാസുദേവാണ്(19) ആത്മഹത്യ ചെയ്തത്.
എല്ലാവരും നോക്കിനില്ക്കെ പനമ്പിള്ളി നഗറിലെ നാവികസേനയുടെ എംഇഎസ് ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് സൗമ്യ ചാടിയത്. എറണാകുളം ലോ കോളെജില്‍ പഞ്ചവല്‍സര എല്‍എല്‍ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു സൗമ്യ.
കോളെജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സൗമ്യ നേരെ ഈ ഫ്ലാറ്റിലേക്കാണ് വന്നത്. ആറാം നിലയില്‍ താമസിയ്ക്കുന്ന കൂട്ടുകാരി നിഷാ മാത്യുവിനെ കാണണമെന്ന് കാവല്‍ക്കാരനോട് പറഞ്ഞ് നേരെ ലിഫ്റ്റില്‍ കയറുകയായിരുന്നു. ഏഴാം നിലയില്‍ എത്തിയ സൗമ്യ ഫ്ലാറ്റിന് സമീപത്തെ കോളനിയില്‍ നിന്നിരുന്ന സ്ത്രീകളോട് കൈവീശി കാണിച്ചു. എന്തോ പന്തികേട് തോന്നിയ സ്ത്രീകള്‍ താഴേയ്ക്ക് ചാടരുതെന്ന് സൗമ്യയോട് പറഞ്ഞെങ്കിലും അത് വകവയ്ക്കാതെ സൗമ്യ താഴേക്ക് ചാടി. തല്‍ക്ഷണം മരണം സംഭവിച്ചു.
സൗമ്യയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരികാവയവങ്ങളില്‍ കയറിയതായി പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴാം നിലയില്‍ നിന്ന് കണ്ടെടുത്ത സൗമ്യയുടെ ഹാന്‍ഡ്ബാഗില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
നാവികസേനയില്‍ നിന്ന്ഓണററി സബ് ലഫ്റ്റ്നന്റായി വിരമിച്ച ആളാണ് സൗമ്യയുടെ അച്ഛന്‍ വാസുദേവന്‍ പിള്ള. അമ്മ സുമതി നാവികത്താവളത്തില്‍ സിവിലിയന്‍ വിഭാഗത്തില്‍ ക്ലാര്‍ക്കാണ്. ഏകസഹോദരി ശ്രുതി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ആത്മഹത്യയ്ക്ക് കാരണം അറിവായിട്ടില്ല. വീട്ടിലും കോളെജിലും എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്ന് അച്ഛന്‍ വാസുദേവന്‍പിള്ള പറഞ്ഞു. പൊലീസ് സൗമ്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications