കൂടല്‍മാണിക്യക്ഷേത്രത്തില്‍ മോഷണം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് വഴിപാട് പണം കവര്‍ന്നു. ഏകദേശം 10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
കോടന്നൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെയും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്. പണം ഉള്‍പ്പെടെ അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ റോഡരികിലുള്ള ഭണ്ഡാരമാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. കോടന്നൂര്‍ പള്ളിയുടെ അകത്തുള്ള മൂന്ന് ഭണ്ഡാരങ്ങളും പുറത്തെ ഭണ്ഡാരവും കുത്തിത്തുറന്നു. സ്വര്‍ണ്ണം പൂശിയ കിരീടങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications