പണിമുടക്ക് നാളെ; കെഎസ്ആര്‍ടിസി ഓടും
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള വാഹനപണിമുടക്ക് ജൂണ്‍ 19 ശനിയാഴ്ച നടക്കും.
കേരളത്തില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യബസ്സുകള്‍, ഓട്ടോറിക്ഷ, ലോറി, ടാക്സി, ടെമ്പോ, ട്രക്കര്‍ തുടങ്ങിയ വാഹനങ്ങളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ ഓടും
കെഎസ്ആര്‍ടിസി വാഹനപണിമുടക്കില്‍ പങ്കെടുക്കുന്നില്ല. കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ ഒന്നും തന്നെ പണിമുടക്കിന് ആഹ്വാനം ചെയ്യാത്ത സാഹചര്യത്തിലാണിത്.
അവശ്യസേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരക്കിനനസുരിച്ച് ട്രിപ്പുകള്‍ ക്രമീകരിയ്ക്കുമെന്ന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications