Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖും അല്‍ക്വെയ്ദയും ബന്ധമുണ്ടെന്ന് ബുഷ്

വാഷിംഗ്ടണ്‍: ഇറാഖും ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദയും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ലെന്ന സപ്തംബര്‍ 11ലെ തീവ്രവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന കമ്മിഷന്റെ വെളിപ്പെടുത്തല്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് നിഷേധിച്ചു.

മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന് അപകടകരമായ നിലയില്‍ അല്‍ ക്വെയ്ദയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബുഷ് ജൂണ്‍ 18 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സദ്ദാമും അല്‍ ക്വെയ്ദയും തമ്മില്‍ ഒട്ടേറെ തവണ ബന്ധപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 11ലെ ആക്രമണത്തില്‍ സദ്ദാമിന് പങ്കുണ്ടായിരുന്നതായി തന്റെ സര്‍ക്കാര്‍ ബോധപൂര്‍വം പ്രചരിപ്പിച്ചുവെന്ന ആരോപണവും ബുഷ് തള്ളി. സദ്ദാമും അല്‍ക്വെയ്ദയും തമ്മില്‍ കൂടിയാലോചിച്ചാണ് സപ്തംബര്‍ 11ന് ആക്രമണം നടത്തിയതെന്ന് തന്റെ സര്‍ക്കാര്‍ ഒരിയ്ക്കലും പറഞ്ഞിട്ടില്ലെന്നും ബുഷ് അഭിപ്രായപ്പെട്ടു.

ഇറാഖ് നയത്തിന്റെ പേരില്‍ ബുഷിന് ജനപിന്തുണ കുറഞ്ഞുകൊണ്ടിരിയ്ക്കുന്നതിനിടയിലാണ് സപ്തംബര്‍ 11 കമ്മിഷന്‍ അല്‍ ക്വെയ്ദയും ഇറാഖും തമ്മില്‍ ബന്ധമില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാഖിനെ ആക്രമിയ്ക്കാന്‍ ബുഷ് പറഞ്ഞ കാരണം സദ്ദാമിന്റെ അല്‍ ക്വെയ്ദയുമായുള്ളബന്ധമായിരുന്നു. സദ്ദാമിന്റെ കയ്യില്‍ സര്‍വനാശത്തിനുതകുന്ന ജൈവ-രാസായുധങ്ങള്‍ ഉണ്ടെന്നും ഇത് അല്‍ ക്വെയ്ദയ്ക്ക് കൈമാറിയേക്കാമെന്ന കാരണവും യുദ്ധത്തിന് ന്യായീകരണമായി ബുഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും ഇറാഖില്‍ നിന്ന് ജൈവ-രാസായുധങ്ങള്‍ കണ്ടെടുക്കാന്‍ യുഎസിന് കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+