അഹ്ലുവാലിയ ജൂലൈ 1ന് ചുമതലയേല്ക്കും
ദില്ലി: കേന്ദ്ര ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷനായി പ്രമുഖ സാമ്പത്തിക വിദഗ്ധനായ ഡോ. മൊണ്ടേക് സിംഗ് അഹ്ലുവാലിയ ജൂലൈ ഒന്നിന് ചുമതലയേല്ക്കും.
അന്താരാഷ്ട്ര നാണ്യനിധിയുടെ(ഐഎംഎഫ്) ഡയറക്ടര്‍ പദവി അദ്ദേഹം കഴിഞ്ഞ ദിവസം രാജിവച്ചു. 90കളില്‍ ഇന്ത്യയില്‍ തുടക്കമിട്ട സാമ്പത്തികപരിഷ്കരണ പരിപാടികളില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് മൊണ്ടേക് സിംഗ് അഹ്ലുവാലിയ. മന്‍മോഹന്‍സിംഗിന്റെ അടുത്ത സുഹൃത്തുമാണ് ഇദ്ദേഹം.
എന്‍ഡിഎ സര്‍ക്കാര്‍ രാജിവച്ചതോടെ ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്റെ പദവിയില്‍ നിന്നും കെ.സി. പന്ത് രാജിവച്ചിരുന്നു. കാബിനറ്റ് റാങ്കുള്ള പദവിയാണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്റേത്. കേന്ദ്രമന്ത്രിസഭായോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി ഇദ്ദേഹത്തിന് പങ്കെടുക്കാം.












Click it and Unblock the Notifications