ഗ്രീറ്റിംഗ് കാര്‍ഡില്‍ ബോംബ്
ജമ്മു: ഈയിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളില്‍ നിന്നും ബോംബുകള്‍ ഘടിപ്പിച്ച ഗ്രീറ്റിംഗ് കാര്‍ഡ് കണ്ടെടുത്തു. മുംബൈയിലും അഹമ്മദാബാദിലും ഈ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്താനായിരുന്നു തീവ്രവാദികളുടെ പദ്ധതിയെന്നറിയുന്നു.
തെഹ്റിക്-ഉള്‍-മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടനയുടെ ഡപ്യൂട്ടി കമാന്റര്‍ അബ്ദുള്‍ ഹെയ്ദര്‍, അദ്ദേഹത്തിന്റെ അംഗരക്ഷന്‍ അബു വാഹിദ് എന്നിവരില്‍ നിന്നുമാണ് ഇത്തരം ഗ്രീറ്റിംഗ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്. ഇവര്‍ ഇരുവരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ഗ്രീറ്റിംഗ് കാര്‍ഡ് തുറന്നാല്‍ ഉടന്‍ സ്ഫോടനം നടക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഉള്ളത്. ഇതോടെ മറ്റൊരു സുരക്ഷാഭീഷണിയാണ് ഉയര്‍ന്നിരിക്കുന്നതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. തീവ്രവാദികളുടെ ഈ പുതിയ തന്ത്രത്തെക്കുറിച്ച് എല്ലായിടത്തും വിവരങ്ങള്‍ നല്കിയിട്ടുണ്ടെന്നും സൈനികവക്താക്കള്‍ അറിയിച്ചു.


Click it and Unblock the Notifications