ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര തുടങ്ങി
അഹമ്മദാബാദ്: കനത്ത സുരക്ഷാഏര്‍പ്പാടുകളോടെ ജഗന്നാഥക്ഷേത്രത്തിലെ 127ാമത് രഥയാത്ര തുടങ്ങി. തിങ്ങിനിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിനിര്‍ത്തിയാണ് രഥയാത്ര ആരംഭിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് പരമ്പരാഗത പൂജ ചെയ്തത്. പിന്നീട് കൃഷ്ണന്റെയും സുഭദ്രയുടെയും ബലരാമന്റെയും വിഗ്രഹങ്ങള്‍ വഹിച്ച മൂന്ന് രഥങ്ങളും യാത്ര പുറപ്പെട്ടു. ഭജനുകള്‍ അലയടിയ്ക്കുന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു രഥയാത്ര പുറപ്പെട്ടത്.
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേല്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി അമിത് ഷാ, നിയമമന്ത്രി അശോക് ഭട്ട് എന്നിവരും ജഗന്നാഥനെ വന്ദിക്കാനെത്തിയിരുന്നു. റായിപൂര്‍, സരസ്പൂര്‍, കലുപൂര്‍, ഖാഡിയ, പഞ്ച്കുവ, മനേക്ചൗക് എന്നിവിടങ്ങളിലൂടെ പോകുന്ന രഥം രാത്രി എട്ട് മണിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തും.
വിവിധ അര്‍ധസൈനികവിഭാഗങ്ങളുടേതായി 64 കമ്പനികളാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ദ്രുത കര്‍മ്മസേനയുടെ നാല് സംഘങ്ങള്‍ ഇതിന് പുറമെയുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാഏര്‍പ്പാടുകള്‍ കര്‍ശനമാക്കിയത്.












Click it and Unblock the Notifications