ആന്റണി-സോണിയ ചര്‍ച്ച തുടങ്ങി
ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും തമ്മിലുള്ള ചര്‍ച്ച ദില്ലിയില്‍ തുടങ്ങി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വന്‍പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ചര്‍ച്ച. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട കേന്ദ്രനിരീക്ഷകരുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും ചര്‍ച്ചാവിഷയമാവും.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹൈക്കമാന്റ് സ്വീകരിക്കുന്ന നടപടികളുടെ മുന്നോടിയായി നടക്കുന്ന നിര്‍ണായകമായ ചര്‍ച്ചയാണ് ആന്റണിയും സോണിയയും തമ്മില്‍ നടക്കുന്നത്. മന്ത്രിസഭയിലും പാര്‍ട്ടിയിലും പുന:സംഘടന നടത്തണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യപ്പെടും.












Click it and Unblock the Notifications