ജൂണ്‍ 25 മുതല്‍ സിനിമാബന്ദ്
തൃശൂര്‍: ജൂണ്‍ 25 മുതല്‍ അനിശ്ചിതകാല സിനിമാബന്ദ് ആരംഭിക്കുമെന്ന് ഫിലിം ചേംബര്‍ ഒഫ് കോമേഴ്സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിനിമാ നിര്‍മാണം, വിതരണം, പ്രദര്‍ശനം എന്നിവയുള്‍പ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സിനിമാ നിര്‍മാണ, വിതരണ രംഗത്തെ സംഘടനകളുടെ പൂര്‍ണസഹകരണത്തോടെയാണ് സമരം തുടങ്ങുന്നത്. നിര്‍മാണത്തിലിരിക്കുന്ന ചിത്രങ്ങളുടെ ജോലികളും നിര്‍ത്തിവയ്ക്കും. സാമ്പത്തിക പ്രതിസന്ധി മൂലം നൂറോളം ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ പെട്ടിയിലാണ്. ഈ നിലയില്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ സിനിമാവ്യവസായത്തിന് മുന്നോട്ടുപോവാനാവില്ല.
സിനിമയ്ക്കുള്ള വിനോദനികുതി 20 ശതമാനമായി കുറയ്ക്കുക, ചെറുകിട വ്യവസായങ്ങള്‍ക്ക് സമാനമായ വൈദ്യുതിനിരക്ക് സിനിമാ തിയേറ്ററുകളിലും ബാധകമാക്കുക, വ്യാജ സിഡി ഉണ്ടാക്കുന്നതിനെതിരെ പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരിക, സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിക്കുക, ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വിനോദനികുതി ഏര്‍പ്പെടുത്തുക, പ്രദര്‍ശനനികുതി ഒഴിവാക്കുക, സിനിമാ പോസ്ററുകളുടെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.












Click it and Unblock the Notifications