ഭാട്ടിയ ബുധനാഴ്ച ഗവര്‍ണറായി അധികാരമേല്‍ക്കും
തിരുവനന്തപുരം: കേരള ഗവര്‍ണറായി ആര്‍.എല്‍. ഭാട്ടിയ ജൂണ്‍ 23 ബുധനാഴ്ച അധികാരമേല്‍ക്കും.
നേരത്തേ തിങ്കളാഴ്ച അധികാരമേല്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി ചര്‍ച്ച ചെയ്താണ് പുതിയ തീയതി തീരുമാനിച്ചത്. രാജ്ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേരള ചീഫ് ജസ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
കേരളത്തിലെ ഗവര്‍ണറായിരുന്ന സിക്കന്തര്‍ ഭക്ത് മരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക ഗവര്‍ണര്‍ ടി. എന്‍. ചതുര്‍വേദിയാണ് ഇപ്പോള്‍ കേരള ഗവര്‍ണറുടെ ചുമതല വഹിയ്ക്കുന്നത്.












Click it and Unblock the Notifications